ഈ ലക്കത്തിൽ എൻറെ ലേഖനവും പ്രസിദ്ധീകരിച്ചു കണ്ടതിൽ അതിയായ സന്തോഷം. അതി മനോഹരമായ പുറം ചട്ടയോടു കൂടി ഇതിനെ അണിയിച്ചൊരുക്കിയ അണിയറ ശിൽപ്പികൾക്ക് എൻറെ നന്ദി നമസ്കാരം. കൂടുതൽ പ്രതികരണവുമായി മുഴുവൻ വായിച്ച ശേഷം വരാം
'സ്വാര്‍ത്ഥ പ്രപഞ്ചം'ന്ന കഥയില്‍ സ്വാര്‍ത്ഥതക്കുമപ്പുറം ജീവീയലോകത്തിന്റെ അതിജീവന കലയെയും അതിലെ ഇരയും വേട്ടക്കാരനും എന്നതിലെ അസ്ഥിരതയുമാണ് വെളിവാക്കപ്പെടുന്നത്. വിശേഷാല്‍ പ്രാധാന്യമുണ്ട് എന്ന് കല്‍പ്പിക്കുന്ന 'മനുഷ്യ ജീവി' പോലും പ്രകൃതി വേട്ടയിലെത്ര മുന്പനെന്ന് പറയാതെ പറയുന്നുണ്ട് ഇക്കഥ. അപ്പോഴും കഥ പറച്ചിലില്‍ അതൊരു ബാലസാഹിത്യ കഥകളിലൊക്കെ കാണുന്ന 'മുത്തശ്ശിപ്പേച്ച്' പോലെ തോന്നിച്ചു.ശ്രമത്തിനഭിനന്ദനം.!
മുസഫര്‍ അഹമ്മദിന്റെ കുറിപ്പില്‍ ഓര്‍ക്കുന്ന ശിവദാസന്‍ നാളെ ഏതെങ്കിലും ഒരു കഥയിലേക്ക് കയറിപ്പോയാല്‍ ആ 'പോക്കും വരവും' എങ്ങനെയായിരിക്കും എന്നൊരു കുസൃതി{മാത്രം}യാണ് 'കലയുടെ കഥ പറയുന്ന ചിലങ്കമണികള്'ലെ എന്റെ വായാനാനുഭവം.
എത്രയോ കൂട്ടച്ചിരികളിൽ അനാഥനായ ഒരുവന് അപൂർവ്വമായി ചില ചിരിച്ചുണ്ടുകൾ "നിനക്ക് ഞാനില്ലേ" എന്ന് ഇങ്ങനെ സ്നേഹം പൊഴിച്ചിട്ടുണ്ട്."
നസീമയുടെ 'നിലവിളക്ക് കൊളുത്തുന്നതും കാത്ത് 'ന്ന കഥ, ഒരു കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന കഥയാണ്. അധികം വളച്ചുകെട്ടലുകളില്ലാത്ത സാധാരണ ജീവിതാവസ്ഥകളെ നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം കഥയെ മുന്‍പോട്ടു കൊണ്ടുപോകുന്ന 'ആത്മഹത്യാ ഭീഷണി' പുതുമയുള്ള കാരണമാകുമ്പോഴും കഥക്കുള്ളിലെ കഥയില്‍ വിഷയമാകുന്ന ആതമഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ബാലിശമായി തോന്നി. ഇങ്ങനെയും ഉണ്ടാകുമോ മനസ്സുകള്‍..? ഉണ്ടാകുമായിരിക്കണം.! കാരണം, അറ്റമില്ലാത്ത എന്തോ ഒന്നാഗ്രഹിക്കുമ്പോഴാണ് അത് {ആത്മഹത്യ} സംഭവിക്കുന്നത്.! ഒരു നിഷ്കളങ്ക ഹൃദയം തനിച്ചെന്നും അവഗണിക്കപ്പെടുന്നുവെന്നുമുള്ള തോന്നലില്‍ മരണത്തെ ആഗ്രഹിക്കുന്നിടത്ത്, നേടുന്നത് പരിഗണിക്കപ്പെടുക എന്ന ഉയര്‍ന്നതും കരുതലുമുള്ളതുമായ സ്നേഹം തന്നെയാണ്. അതുകൊണ്ടാണ്, കഥാന്ത്യത്തില്‍ ഒരൊറ്റച്ചിരിയില്‍ സനാഥയാകുന്നതും മരണത്തെ അവധിക്ക് വെക്കുന്നതും.
ഇങ്ങനെയൊക്കെയാകുമ്പോഴും നസീമയുടെ മറ്റു എഴുത്തുകളെ അപേക്ഷിച്ച് ഈ 'കഥ'യില്‍ ഞാന്‍ സന്തോഷവാനല്ല.
ആഗ്രഹങ്ങള്‍/ആവശ്യങ്ങള്‍ ഏകപക്ഷീയമാകുമ്പോ ഏത് നിരാകരണവും സാധുവാകും. എങ്കിലും, മറ്റൊരാള്‍ക്കായ് ഉയിര്‍ക്കുന്ന വാക്കുകള്‍ സ്വീകരിക്കാതെ പോകെ അതേത് ദിവാകരനെയും കെടുത്തും. ഷാജഹാന് നന്മണ്ടയുടെ കവിത 'ഉന്മാദം' എന്ന് സ്വയം പേര് വിളിക്കുമ്പോഴും വ്യഥിത ഹൃദയത്തിന്റെ സങ്കടപ്പെയ്ത്തായി തോന്നുന്നു.
ഭൂമിയിലെ മറ്റു ജീവനുകളെയും അതിലെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങളെയും ഒട്ടും പരിഗണിക്കാതെ മനുഷ്യന് തന്റെ നിലനില്‍പ്പിന് വേണ്ടി പ്രകൃതിയെ എത്രവേണമെങ്കിലും ചൂഷണം ചെയ്യാം എന്ന കാഴ്ചപ്പാടാണ് പ്രകൃതിയെ കൊള്ളയടിക്കാനുള്ള ലളിതവല്കൃത ന്യായവാദങ്ങളായി ഉയര്‍ന്ന് വരുന്നത്. അതിനേക്കാള്‍ ഭീകരമായി ഇത്രത്രയും ലാഭതാത്പര്യാര്‍ത്ഥം കൈകാര്യം ചെയ്യുന്ന മുതലാളിത്ത-മൂലധന ശക്തികള്‍ 'പ്രകൃതി സൗഹൃദ ജീവിതം' എന്ന സ്വാഭാവിക ജീവി താളത്തെ മാറ്റിപ്പണിയാനുള്ള തിടുക്കത്തിലാണ്. ഭൂമിക്ക് നമ്മെ ആവശ്യമില്ല എന്നും ജീവന്റെ നിലനില്‍പ്പിന് നമുക്കാണ് ഭൂമിയും അതിന്റെ സന്തുലിതമായ പരിസ്ഥിതിയും ആവശ്യമെന്നും നാം സൗകര്യപൂര്‍വ്വം മറന്നു പോകുന്നത് ഈ 'ലാഭാധിഷ്ടിത വിപണി സംസ്കാരം' ഉത്പാദിപ്പിക്കുന്ന 'അവനവനിസ്റ്റ് ബോധം' നമ്മെ വല്ലാതെ കീഴടക്കിയത്കൊണ്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍ റോസ്ലിയുടെ ഈ ലക്കം ദര്‍പ്പണത്തില്‍ { ഭൂമിയുടെ അവകാശികള്‍ } സൂചിപ്പിക്കുന്ന പ്രകൃതി സ്നേഹികള്‍ എന്തുകൊണ്ടും മാതൃകയാണ്.
എന്നാല്‍, ഇതുകൊണ്ട് മാത്രം മാറ്റി തീര്‍ക്കാവുന്ന ഒന്നല്ല ഇത്തരം പ്രശ്നങ്ങള്‍. ഇത്, സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന നയങ്ങളിലൂടെയും നിലപാടുകളിലൂടെയും മാത്രം പരിഹൃതമാകുന്ന ഒന്നാണ്. പക്ഷെ, നിലവില്‍ 'പശ്ചിമ ഘട്ട സംരക്ഷണ'വുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള 'ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ'യോട് പോലും സര്‍ക്കാരുകള്‍ കാണിക്കുന്ന സമീപനം പരിശോധിക്കുമ്പോള്‍ നമ്മുടെ സര്‍ക്കാരുകള്‍ എത്രകണ്ട് മുതലാളിത്ത താത്പര്യ സംരക്ഷകരായി മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.
ഈ അപകടമാരമായ സാഹചര്യത്തില്‍ പ്രകൃതിക്ക് വേണ്ടിയുള്ള സമരത്തില്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പരിസ്ഥിതി സൌഹൃദ നിയമങ്ങള്‍, നയരൂപീകരണങ്ങള്‍ ഗവണ്മെന്റ് ഏറ്റെടുക്കുന്നതിനുള്ള സമരരൂപങ്ങള്‍ ആവിഷ്കരിച്ച്/ ഈ വിഷയത്തിന്മേലുള്ള അടിസ്ഥാനപരമായ ബോധമാര്‍ജ്ജിച്ച് , ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ഏറെ പ്രാധാന്യമുള്ള ഒരു വിഷയത്തെ ദര്‍പ്പണം വഴി ചര്‍ച്ചക്ക് വെച്ച റോസ്ലിക്കും മഴവില്ലിനും അഭിവാദ്യങ്ങള്‍.
'കാവല്‍' എത്ര ശക്തമായ അനുഭവം.? കാവലില്‍ കരുത്തല്ല കരുതലാണ് അധികം.! പക്ഷെ, കാവല്ക്കാരന് പലപ്പോഴും ദുര്‍ബ്ബല ചിത്തനും അവഗണിക്കപ്പെട്ടവനുമാണ്. ഏറ്റവും കുറഞ്ഞ അളവില്‍ പരിശോധിച്ചാല്‍, തന്റെ സ്വകാര്യതയെ താലോലിച്ചും അതിനെ ഏറ്റം സ്നേഹത്തോടെ സ്വീകരിച്ചും സ്വച്ഛ-സ്വസ്ഥ ജീവിതാനുഭവങ്ങളെ അവര്‍ക്ക് ഉത്തരവാദിത്തം/ബാധ്യത/ശീലം എന്നിന്റെയൊക്കെ ശമ്പളത്താല്‍ വിലക്കിയിരിക്കുന്നു. മനോജ് കുമാറിന്റെ 'കാവല്ക്കാരന്' എന്ന കവിത ഒരാശുപത്രി പരിസരത്ത് നിന്ന് സംസാരിക്കുമ്പോഴും അതില്‍ മരുന്നിനേക്കാള്‍ അധികം ഈ അസ്വസ്ഥ ഹൃദയത്തിന്റെ നിശ്വാസ മന്ത്രണമാണ് കേള്‍ക്കുന്നത്. കവിതയില്‍ പുതുമ കാണുന്നില്ലെങ്കിലും പറഞ്ഞ ഭാഷ ലളിതവും സാരള്യവുമാണ്. ആശംസകള്‍.!
ആറു പേജ് നീണ്ടു നില്ക്കുന്ന വായനയില്‍ പ്രത്യേകമായി ഒന്നും സമ്മാനിക്കാത്ത ഒരു കഥ പറച്ചിലായി റഷീദ് തോഴിയൂരിന്റെ 'ഇടവപ്പാതിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍' എന്ന എഴുത്ത്. കഥക്കൊപ്പം ചേര്‍ത്തിട്ടുള്ള ചിത്രങ്ങള്‍ അതിനേക്കാള്‍ ശക്തമായ മറ്റു കഥകള്‍ പറയാന്‍ തക്ക ശേഷിയുള്ളതാണ് എന്നത് ആ താള് മറിയുമ്പോള്‍ അതിലെ വരകള്‍. ഈ കഥ ചുരുങ്ങിയത് എന്റെത്രേം പഴക്കമുള്ള ഒരു കാലത്തായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. മലയാള 'ചെറുകഥ'കളുടെ ഉത്സവക്കൊയ്ത്തില് ഓണ്‍ലൈന്‍ വായനാമുറികള്‍ അടക്കം അന്തിച്ചു നില്ക്കുന്ന സമയങ്ങളിലും ഇത്തരം കഥകള്‍ ഒരത്ഭുതം തന്നെയാണ്. ഇഷ്ടപ്പെട്ടില്ല.!
മഴവില്ലിലെ ഒരു നിറഞ്ഞ വായനയാണ് അക്ബര്‍ ചാലിയാറിന്റെ 'ബദു ഗ്രാമത്തിലേക്കുള്ള യാത്രാ'വിവരണം. ആധുനിക കാലത്തെ മഹാനഗരത്തില്‍ നിന്നും എത്രയോ അകലത്തിലുള്ള പ്രാചീനമെന്ന് തോന്നിക്കുന്ന ഒരു ഗ്രാമത്തിലേക്ക് മനോഹരമായ ഭാഷ കൊണ്ട് കൂടെകൂട്ടുകയാണ് അക്ബര്‍ ചാലിയാര്‍. ശരിക്കും മരുഭൂമിയെ അനുഭവിപ്പിക്കുന്നുണ്ട് എഴുത്ത്. പക്ഷെ, എനിക്കൊരു സംശയം: ഇല്ല റോഡും കറുത്തിരിക്കുന്ന പോലെ, എല്ലാ യാത്രാ വിവരണവും ഇങ്ങനെത്തന്നെയാണോ..? സ്ഥലം/കാലം/ആള്/കാഴ്ച/ഭാഷ ഇതൊക്കെയും മാറിമാറി വരുമ്പോഴും യാത്ര പറയുന്ന രീതിക്ക് ഒരു മാറ്റവും അധികമായി കാണുന്നില്ല. ചിലപ്പോള്‍, അതിങ്ങനെയാകും സംഭവിക്കുന്നത്. എന്തായാലും ആശംസകള്‍.!
ഒരുപാട് ഒരുപാട് ആശംസകള്‍ നേരുന്നു എന്റെ ഒരു കഥയും പ്രസിദ്ധീകരിച്ചപോള് എനിക്ക് വളരെ സന്തോഷമായി . എല്ലാവര്ക്കും ആശംസകള്‍ നേരുന്നു കൂടെ മഴവില്‍ മാഗസിന്റെ ഉയര്ച്ചക്കായും പ്രാര്‍ഥിക്കുന്നു .
ഇവിടെ മുറുക്കിയിട്ടാണ് അവിടെ വയറ് ചാടിയതെന്ന ഒരു ചിന്ന പ്രവാസ വിചാരം കൂടെ മജീദ് നാദാപുരത്തിന്റെ 'പ്രവാസിയുടെ ഓര്‍മ്മകള്‍ക്ക്' മേല്‍ ചാരിവെക്കുന്നു. കവിതയില്‍ ഇനിയുമിനിയും കവിത നിറയട്ടെ എന്ന് സ്നേഹമാശംസിക്കുന്നു.!
നര്‍മ്മ രസം വിതറി ഒരു ഓണ്‍ലൈന്‍ പാചകക്കുറി, എനിക്ക് കഥക്കൂട്ടെന്നുറപ്പില്ലാത്ത ഒരൂട്ടം അനുഭവക്കുറിയെന്നു തോന്നിച്ചു. സ്ക്രീനില്‍ തൊട്ടുകൂട്ടുന്നവര്‍ക്ക് അത്രക്കങ്ങട് പുളിക്കില്ല ഈ { ലെമണ്‍ ഡ്രോപ്സ് } നാരങ്ങാ തുള്ളി.! പ്രഭന് കൃഷ്ണന്റെ ഇക്കളിക്കെന്റെയുമാശംസകള്.!
ഫിലിപ്പ് ഏരിയല്‍ സാറിന്റെ ബ്ലോഗര്‍മാര്‍ക്കുള്ള പത്ത് കല്‍പ്പനകള്‍ വായിച്ചപ്പോള്‍... ഇത്തരം ധാരാളം ചര്‍ച്ചകളില്‍ പങ്കുകൊണ്ട അനുഭവങ്ങള്‍ ഓര്‍മ്മകളിലേക്ക് കടന്നുവന്നു. കഴിഞ്ഞതിന് തൊട്ടുമുന്‍പുള്ള വര്‍ഷത്തെ ഡിസംബറില്‍ ഞാനെന്റെ ബ്ലോഗില്‍ എഴുതിയിട്ടത് പകര്‍ത്തുന്നു, സാറിനൊപ്പം ചര്‍ച്ചയില്‍ കൂടുന്നു.
ബ്ലോഗും, അതിന്റെ സാധ്യതകളും.
ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം ഒരുപാട് സാധ്യതകള്‍ ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍, നമ്മിലെത്ര പേര് അതിന്റെ സാധ്യതയെ ഉപയോഗിച്ചിട്ടുണ്ട്...? ഒരു എഡിറ്ററുടെ കത്രികയേല്‍ക്കാതെ തനിക്ക് പറയാനുള്ളതിനെ കേള്പ്പിക്കാനാകുന്നു എന്നതാണ് അതിലെ സവിശേഷ സാധ്യതകളില്‍ ആദ്യത്തേത്. പക്ഷേ,സൃഷ്ടിയുടെ ഗുണത്തെ അത് സാരമായി ബാധിക്കുന്നുവെന്ന പരാതിയും പരക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. പ്രത്യേകിച്ചും ഈയിടെ ശ്രദ്ധ നേടിയ പല പ്രസ്താവനകളിലും അതിലേക്കുള്ള സൂചനകളുമുണ്ട്. അതിന് പരിഹാരമായി രണ്ടാമതൊരാളുടെ സഹായം തേടാവുന്നതാണ്. അതിന് ശേഷിയുള്ളവര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ടെന്നിരിക്കെ കുറഞ്ഞപക്ഷം,ഒരു പ്രൂഫ് റീഡര്‍ എന്ന കണക്കിന് നമുക്കവരെ സമീപിക്കാവുന്നതാണ്.
മറുവശത്ത്, ഇത് നല്കുന്ന സ്വാതന്ത്ര്യം ഒരു ബദല്‍ മാധ്യമമായി കണ്ട് ഉപയോഗിക്കാനുള്ള സാധ്യതയെ നാം നേരാംവണ്ണം പ്രയോജനപ്പെടുത്തുന്നില്ലാ എന്നു വേണം മനസ്സിലാക്കാന്‍. പലപ്പോഴും, മുഖധാരാ മാധ്യമങ്ങള്‍ പറയുന്നതിനെ ആവര്‍ത്തിക്കുന്ന കേവല അനുകരണങ്ങളായി നമ്മുടെ അന്വേഷണ'ത്വരയെ കെടുത്തുന്ന സമീപനമാണ് നമ്മുടെ മിക്ക എഴുത്തുകളിലും കാണാനാകുന്നത്. നാം യഥാവിധി വിഷയങ്ങളെ കൈകാര്യം ചെയ്യുകില്‍, ശബ്ദമില്ലാതെ പോയ പലതിനും ഉറച്ചൊരു ശബ്ദമാവാന്‍ ഈ മാധ്യമത്തിനു സാധിക്കും. അപ്പോള്‍ മാത്രമേ ഒരു ബദല്‍ മാധ്യമം എന്ന ഉത്തമ താത്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകൂ... തീര്‍ച്ചയായും ഇതൊരു ഗൗരവമുള്ള വിഷയം തന്നെയാണ്.
ബ്ലോഗും, അതിന്റെ വിപണനവും.
'വായിക്കപ്പെടണം' എന്നത് 'പ്രഥമ'കാരണമായി ലോകത്ത് ഒരു സാഹിത്യ കൃതിയും ഉണ്ടാകുന്നില്ല. {അങ്ങനെ ഒന്നിന്റെ താത്പര്യം മറ്റെന്തോ ആണ്, അത് ചര്‍ച്ചക്ക് പുറത്തുമാണ്. } സാഹിത്യം അയാളുടെ ഉച്ചത്തിലുള്ള ചിന്തയാണ്. അത് പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ആ ചിന്ത വായനക്കാരന്/കാരി , തന്റെതെന്നു കരുതുന്നു. അല്ലെങ്കില്‍ ഈ ചിന്തയെ ഞാന്‍ അടുത്തറിയും എന്ന് കരുതുന്നു. അതൊരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ സാഫല്യമാണ്. അത്തരം സൃഷ്ടികള്‍ ആളുകള്‍ തിരഞ്ഞു പിടിച്ചു വായിക്കുക തന്നെ ചെയ്യും. തീര്‍ച്ച..!
എങ്കിലും, നല്ല എഴുത്തുകളില്‍ വായനക്കാരുടെ സാന്നിധ്യം താരതമ്യേന കുറഞ്ഞതായി പലപ്പോഴും കാണാനായിട്ടുണ്ട്. പ്രധാനമായും ബ്ലോഗ് പരിചിതമല്ല എന്നതാണ് ഒരു കാരണം. ബ്ലോഗിടങ്ങളിലെ എഴുത്തുകള്‍ വായനക്കാരിലേക്ക് എത്തിക്കുന്നതിന് അതാതു ബ്ലോഗര്‍മാര്‍ തന്നെ പണിയെടുക്കേണ്ട ഒരു സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്. അപ്പോള്‍, അതിനെ അറിയിക്കേണ്ടതായിട്ടുണ്ട്. അഗ്രിഗേറ്ററുകള്‍ നാളുകള്‍ക്ക് മുമ്പും, ബ്ലോഗര്മാര്ക്കായുള്ള ഫൈസ് ബുക്കിലെ ഗ്രൂപ്പുകളും മറ്റും ഈയിടെയായും, വായനയില്‍ കണ്ട നല്ലതിനെ സുഹൃത്തുക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്ന ചില സുഹൃത്തുക്കളും ഇക്കാര്യത്തില്‍ വളരെ സഹായകരമായ രീതിയില്‍ വര്‍ത്തിക്കുന്നുണ്ട്. അടുത്ത കാലത്തായി 'ഇരിപ്പിടം' വളരെ കൃത്യമായി അതിന്റെ ദൌത്യം നിര്‍വ്വഹിക്കുന്നു. എങ്കിലും, ബ്ലോഗര്‍ തന്നെയും അതിന് പ്രത്യേക പരിഗണന നല്‍കണം എന്നാണു എന്റെ അഭിപ്രായം.
മറ്റൊന്ന്, ബ്ലോഗിടങ്ങളില്‍ കാണുന്ന അഭിപ്രായങ്ങളില്‍ പലതും ഒരുതരം കൊടുക്കല്‍ വാങ്ങലുകളാണ് എന്നൊരു ആരോപണവും നമുക്കിടയില്‍ തന്നെയുണ്ട്. അതൊരു നല്ല രീതിയാണോ എന്ന ചോദ്യം പ്രസക്തമെങ്കിലും, 'കൊടുത്തു വാങ്ങുക' എന്ന താത്പര്യം മാറ്റി നിര്‍ത്തിക്കൊണ്ട് കൊടുക്കലിനെ നമുക്കും ശീലിക്കാവുന്നതെ ഒള്ളൂ.. അതുവഴി പുതിയ എഴുത്തുകളും എഴുത്ത് രീതികളും അറിയാനും, അക്കൂടെ നമ്മുടെ സാന്നിധ്യം അറിയിക്കാനും നമുക്കാകുന്നുണ്ട്. മാത്രവുമല്ല: ഈ സമീപനം ആ എഴുത്തുകള്‍ക്ക് നല്കുന്ന പ്രോത്സാഹനം കൂടെയാണ്. ഒരു അക്ഷരക്കൂട്ടം എങ്ങനെ സംവദിച്ചുവോ ആ അര്‍ത്ഥത്തില്‍ അതിനോടൊരു മറുവാക്കോതാന്‍ മടിയൊട്ടും വേണ്ടാ എന്നാണു എന്റെ മതം. 'സംവേദന ക്ഷമത' {എഴുത്തിലും, വായനയിലും} അതൊരു വലിയ ഘടകമെങ്കിലും, നമ്മിലത് ഏറിയും കുറഞ്ഞുമിരിക്കും. അതുതന്നെയാണ് പ്രകൃതി നിയമവും. എന്നു കരുതി നാമെന്തിന് ഉള്വലിയണം.? പലപ്പോഴും, നമ്മില്‍ പലരും അതിന് മുതിരാറില്ല എന്നതാണ് വാസ്തവം.
പൊറിഞ്ചുവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഇങ്ങനെ പല മേഖലകളിലും 'ഗുണ'പാഠങ്ങള്‍ കാണിക്കുന്നുണ്ടാകും. പക്ഷെ, പൊറിഞ്ചുവിന്റെ സംവരണക്കാര്യം കഥയില്‍ വന്ന് കയറിയതെന്തിനാകും..? അതില്‍ വല്ല പാഠവും വായിക്കാനുണ്ടോ..? അതായത്, അനര്‍ഹമായി ഒരാള്‍/ പോരാത്തതിന് ഒരു മുഴുക്കുടിയനും അതുകൊണ്ടുതന്നെ ശല്യക്കാരനും അങ്ങനെയൊക്കെ ഒരു തീര്‍പ്പ്,,, സംവരണം എന്ന ഈ എടങ്ങേറ് പിടിച്ച ബസ്സില്‍ കയറിപ്പോവുകയോ/വരികയോ ചെയ്യുന്നുണ്ടോ..? വായനയുടെ സൂക്ഷ്മ തലത്തില്‍ അങ്ങിങ്ങായി ഇട്ടിട്ട് പോകുന്ന ഒരു ചെറുവാക്ക്പോലും ഇത്തരുണത്തില്‍ പരിശോധിക്കപ്പെടും. കാരണം, വെറുമൊരു തിരുത്ത് കൊണ്ട് തിരുത്തായ തിരുത്ത് എന്‍ എസ് മാധവന്റെതായി നമുക്ക് മുന്പിലുണ്ട്. കഥ വിഷയമാക്കുന്ന മദ്ദ്യാസക്തിക്ക് മേല്‍സൂചിപ്പിച്ച 'ബസ്സ്' ഒരു വിഷയമേ അല്ല എന്ന് സ്വയം തിരുത്തിയും ഇഷ്ടപ്രകാരം മായ്ച്ചും വായന തുടരുന്നു. അടുത്ത വായനയില്‍ വീണ്ടും കാണാം, ആശംസകള്‍.!
സംഗതി അല്പം അതിശയോക്തിയുണ്ട്, ന്നാലും അങ്ങട് പറയ്യന്നേ...
ഈയടുത്ത് ദോഹയിലെ നാഷണല്‍ തിയ്യേറ്ററില്‍ വെച്ച് 'പ്രവാസി' നടത്തിയ ഫിലിം പ്രദര്‍ശനത്തില്‍ 'ബ്യാരി'ന്നൊരു സിനിമയും കളിപ്പിച്ചിരുന്നു. അതിനകത്തും ഇങ്ങനെ ഒരു 'പെണ്ണാകല്‍' സംഭവിക്കുന്നുണ്ട്. അവള്‍ക്കും ഇങ്ങനെയൊരു കളിക്കൂട്ടുകാരനുണ്ട്. അവനും പിന്നീടൊരു വിമാനച്ചിറകില്‍ പറക്കുന്നുണ്ട്. അവന് വീഴുന്നത് പക്ഷെ 'കല്ലെട്ടിക്കുയ്യ്'ക്കല്ല അങ്ങ് ദൂരെ ഒരു മണല്ക്കാട്ടിലേക്കാണ്. ബ്യാരി അവിടെ നില്ക്കട്ടെ, 'അസ്സന്‍കുട്ടി ബിമാനം' വായിച്ചുകൊണ്ടിരിക്കെ എനിക്ക് ബ്യാരി ഓര്‍മ്മ വന്നു എന്ന് പറയുകയായിരുന്നു. അതിനര്‍ത്ഥം ഇതാണ്/ഇതുമാത്രമാണ് ബ്യാരി എന്നല്ല. അത് പറഞ്ഞാല്‍ തീരില്ല, നിങ്ങള്‍ ആ സിനിമ കാണ്.
അപ്പൊ ഫൈസല്‍ ബാബുവിന്റെ 'അസ്സന്‍കുട്ടിയുടെ ബിമാനം' അത് താഴത്തേക്ക് പറക്കുകയല്ല, അത് പറന്നു പൊങ്ങുകയായിരുന്നു. ഈ തിടുക്കത്തില്‍ എവിടെയോ മറന്നുവെച്ച ബാല്യ നിഷ്കളങ്കതയിലേക്ക്. പിന്നെ അത് ഓര്‍മ്മപ്പെടുത്തിയ നാട്ടക വിശേഷങ്ങളിലേക്ക്. സ്നേഹം നാക്കിലലയിച്ച സ്വന്തം ഭാഷയിലേക്ക് എല്ലാം കൂട്ട് ചേര്‍ക്കുകയായിരുന്നു. ഈയൊരനുഭവത്തില്‍ 'അസ്സന്‍കുട്ടിയുടെ ബിമാനം' എന്നെ നിറച്ചിരിക്കുന്നു.
എങ്കിലും, ഇതേ ഹാസ്യരസപ്രദാനം ആവശ്യപ്പെടുന്ന സാമൂഹ്യ വിഷയങ്ങളും നമ്മുടെ നാട്ടകങ്ങളില്‍ ആവോളമുണ്ട്. ശ്രദ്ധിക്കുക/ശ്രമിക്കുക ആശംസകള്‍.!
ലോകത്ത് മതമില്ലാത്തവരും ജീവിക്കുന്നുണ്ടെന്നത് ലേഖകന്‍ അറിയാത്തതാവില്ല. :) അത്തരമൊരു വാചകത്തിലൂടെയാണ് ആരംഭിക്കുന്നതെങ്കിലും നിയാസ് തൊടികപ്പുലം എഴുതിയ ലേഖനം {ന്യൂ ജനറേഷന് വിവാഹങ്ങള്‍ } പിന്നീട് വിവാഹവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന വ്യക്തിഗത ധൂര്‍ത്തും ലാഭതാത്പര്യം മാത്രം മുന്‍നിറുത്തിയുള്ള വിപണി സംസ്കാരവും പരസ്പരം സഹായിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ഓരോ പുതുവര്‍ഷത്തിലും കലണ്ടറിലെ ഒഴിഞ്ഞ കള്ളികളില്‍ പ്രത്യേകം പ്രത്യേകം പുതിയ ആഘോഷം അടയാളപ്പെടുത്തി വിപണിയും വിശ്വാസവും ചങ്ങാത്തത്തിലാകുന്നതും മറ്റൊരു മലയാളക്കാഴ്ചയാണ്. 'അക്ഷയ തൃതീയ' പോലുള്ള മാമാങ്കങ്ങള്‍ അതിനുള്ള സമീപകാല ഉദാഹരങ്ങളാണ്.
ചുരുക്കത്തില്‍, ഇത്തരം ആര്ഭാടങ്ങളില് വ്യക്തിയും വിശ്വാസവും വിപണിയും ഒരുപോലെ ബന്ധിതരും പരസ്പരാശ്രിതരും സഹായികള്മാണ് എന്നതാണ് വാസ്തവം. ഇവിടെ ശരിയായ ഒരു വിപണി സംസ്കാരം രൂപപ്പെടുത്തിയെടുക്കുകയെ പ്രശ്ന പരിഹാരത്തിന് കരണീയമായിട്ടോള്ളൂ... അത് മുതലാളിത്ത-മൂലധന ശക്തികളുടെ ലാഭതാത്പര്യാര്‍ത്ഥമുള്ള വിഭവ കേന്ദ്രീകരണവും അതിന്റെ വിപണനവും തുറന്നെതിര്‍ക്കുകയും ബദല്‍ വിപണി സൃഷ്ടിക്കുകയും വേണം. അതിന് വിഭവ സമാഹരണത്തിലും വിതരണത്തിലും തുല്യാവകാശം അനുവദിക്കുന്ന സുസ്ഥിരവും സമഗ്രവുമായ ഒരു കാഴ്ച്ചപ്പാട് സമൂഹത്തെ ജയിക്കേണ്ടതുണ്ട്. അതിനായുള്ള രാഷ്ട്രീയ ബോധവത്കരണമാണ് ഇനി ഉണ്ടാകേണ്ടത് എന്ന് മനസ്സിലാക്കുന്നു.
ഭ്രൂണ ഹത്യ വിഷയമാകുന്ന 'മുറിഞ്ഞുപോയ താരാട്ട്' കാരണം വായനക്കാര്‍ക്ക് വിട്ടുകൊണ്ട് വിഷയ പരിസരത്തെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. കവിതയില്‍ ചില ചിത്രങ്ങള്‍ കൊണ്ടുവരാന്‍ ശ്രുതി കെ എസിനായിട്ടുണ്ട്. പ്രത്യേകിച്ചും ആദ്യവരികളിലെ ഗര്‍ഭപാത്രം നല്ലൊരു ചിത്രമാണ്. പക്ഷെ, കവിത ഇനിയും ചെത്തി കൂര്പ്പിച്ചെടുക്കാനുണ്ട്. ആശംസകള്‍.!
'അതേ കാരണത്താല്‍' ആവര്‍ത്തിക്കപ്പെടുന്ന ഏതിനും എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്നതോ വിശദീകരിക്കാനാകുന്നതോ ആയ ഒന്ന്. കഥയുടെ തലവാചകത്തില്‍ നിന്നും തന്നെ ഇവിടെ കഥ ആരംഭിക്കുകയും മേല്‍ചൊന്ന പ്രകാരം അവസാനിക്കുകയും ചെയ്യുന്ന ഒന്ന്. ആവര്‍ത്തിക്കപ്പെടുന്നത് ആദ്ദ്യമാദ്ദ്യം ദൈന്യവും പിന്നെ നിസംഗവും ഒടുക്കം ബാധിക്കാതെയുമാകുന്നത് ആവര്‍ത്തനത്തിന്റെ വിധി. ഇവിടെപക്ഷേ, എത്രതന്നെ ആവര്‍ത്തിക്കപ്പെട്ടിട്ടും ഇനി സാധ്യമല്ലെന്ന് ഉറപ്പാക്കപ്പെട്ടിട്ടും പിന്നെയും പ്രതീക്ഷിക്കുന്നു. ആവശ്യം/ആഗ്രഹം അത്രയും ഉത്ക്കടമായിരിക്കെ ഇങ്ങനെ പ്രത്യാശിക്കുക സ്വാഭാവികം. ആ സ്വാഭാവിക താളത്തിലേക്ക് ഒരു സ്വപ്നവും അതിന്റെ തുടര്‍ച്ചയും മറ്റൊരുണര്ച്ചയും പ്രവര്‍ത്തിയുമായി മാറുന്നതാണ് ആര്‍ഷയുടെ 'അതേ കാരണത്താല്‍' എന്ന കഥ.
ചിന്താപരമായി കഥയെ ഇങ്ങനെയൊക്കെ വായിച്ചെടുക്കാനാകുമ്പോഴും വിഷയ തിരഞ്ഞെടുപ്പിലും അവതരണ രീതിയിലും ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരുതരം പറഞ്ഞുപോക്കായിപ്പോകുന്നുണ്ട് ഈ സന്താന മോഹവും തുടര്‍ അനുഭവവും.! ആര്ഷക്ക് നല്ല കഥകള്‍ ഉണ്ടാകട്ടെ, ആശംസകള്‍.!
'നൈല/ജെഫു ഇന്റര്‍ വ്യൂ ' അവരുടെ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്നത് മാത്രമായി ചുരുങ്ങിപ്പോയി എന്നൊരഭിപ്രായമാണെനിക്കുള്ളത്. വേറെയും ചില സാമൂഹ്യ പ്രസക്തമായ വിഷയങ്ങളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുകയും ഒരു ചര്‍ച്ച ഉണ്ടാക്കുകയും വേണമായിരുന്നു. പക്ഷെ, അതുണ്ടായില്ല. അവരുടെ ജോലിയുടെ ഭാഗമായുള്ള പുസ്തകാവലോകന സംബന്ധിയായ ചോദ്യങ്ങളും ആവാമായിരുന്നു. സമൂഹത്തിന്റെ ശ്രദ്ധ വാങ്ങുന്ന ആളുകളെ അവരിനി എത്ര ചെറിയവരോ വലിയവരോ പുതിയതോ പഴയതോ ആവട്ടെ, അവരെ സമൂഹത്തിന്റെ പ്രശനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന വിധത്തിലുള്ള ബോധപൂര്‍വ്വമായ ചില ഇടപെടലുകള്‍ ഉണ്ടാകുമ്പോഴാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അതിന്റെ ധര്‍മ്മം ചെയ്യുന്നു എന്ന് ഉറപ്പിക്കാനാകൂ... എങ്കിലും ഒരു പുതുമ നല്കാന് ശ്രമിച്ച ജെഫുവിനും മഴവില്ലിനുമാശംസകള്.!
ഇങ്ങനെ പോത്താമ്പി പേടിപ്പിച്ച ബാല്യങ്ങള്‍ നമ്മുടെ ഗ്രാമങ്ങളില്‍ എത്രയോ രാത്രികളില്‍ ഞെട്ടിവിറച്ചിട്ടുണ്ട്. ഇന്ന്, നഗരങ്ങള്‍ ഗ്രാമങ്ങളിലേക്ക് വലുതായപ്പോ... കുടുംബങ്ങള്‍ അണുവായി ചുരുങ്ങുകയും കണ്ണ് തുറിച്ചും മൂക്ക് വിറച്ചും പുരികക്കൊടി വളച്ചും വഴി വെട്ടി വരുന്ന മുത്തശ്ശിക്കഥകളിലെ യക്ഷികള് മുത്തശ്ശി വൃദ്ധ സദനത്തിലേക്കിറങ്ങിപ്പോയ അന്നുതന്നെ പാലയിലാണിയായി സ്വയം ശിക്ഷിച്ചില്ലാതെയായത് അന്നത്തെ ബാല്യങ്ങള്‍ പലതും ഇന്നും അറിയാത്തതോ/ അങ്ങനെ നടിക്കുന്നതോ എന്തോ..? 'എന്റെ ഗ്രാമത്തിലെ യക്ഷിക്കഥ' കഥയാവാന്‍ ഇനിയും പണി എടുക്കണം, ശ്രമത്തിനഭിനന്ദനം. നല്ലോണം വായിക്കുക കുറച്ച് മാത്രം എഴുതുക. ആശംസകള്‍.!
എന്റെ വായനയില്‍ സ്വയം വായിപ്പിക്കുന്ന ഒന്ന് രണ്ടു മൂന്നെന്ന് തീരുന്ന ഏതാനും എഴുത്തുകള്‍ മാത്രമേ കണ്ടൊള്ളൂ... മറ്റുള്ളവയില്‍ ചിലത് മാത്രം നാം വായിക്കുന്നതും മറ്റു ചിലത് പാതിയില്‍ അവസാനിപ്പിക്കുന്നതും മറ്റു ചിലത് തുടക്കത്തിലെ മടുപ്പിക്കുന്നതുമാണ്.
ഒരു മാഗസിന് എന്ന നിലക്ക് കൂടുതല്‍ ശക്തമായ ഇടപെടല്‍ തിരഞ്ഞെടുപ്പില്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതുപോലെത്തന്നെ, എഴുത്താളുകള് എഴുത്തില്‍ പുതിയ വഴികള്‍ തുറക്കേണ്ടിയിരിക്കുന്നു. ഇത്രയും സമയമെടുത്ത് ഓണ്‍ലൈനില്‍ ഇരുന്നു എണ്പതില്പരം പേജില്‍ നിന്ന് തന്റെ ഒന്നോ രണ്ടോ മൂന്നോ പേജ് വായിക്കുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. വായിക്കുന്ന ആള്‍ക്ക് വേറെയും അവസരങ്ങള്‍ ഇവിടത്തന്നെ ഉണ്ടെന്നും അയാള്‍ക്ക് ഏത് നിമിഷവും തന്റെ എഴുത്തിനെ ഉപേക്ഷിച്ചു പോകാമെന്നും എഴുത്താളുകള് ഉറക്കെ മനസ്സിലാക്കണം.
അത്രയും തന്നെ ശക്തമായി മാഗസിന് ടീമും അത് മനസ്സിലാക്കണം. ഇത്രയും ശ്രമകരമായ ഒരു കാര്യം നടത്തിക്കൊണ്ടുപോകുമ്പോള്‍ അതിനനുസരിച്ചുള്ള ഒരു റിസള്‍ട്ട് ഉണ്ടാകണം. ഇന്ന് ഓണ്‍ലൈന്‍ വായനാമുറികള്‍ ധാരാളമുണ്ടെന്നിരിക്കെ ഒരു വിരല്ദൂരമകലെ ഏതൊരാള്‍ക്കും അതൊക്കെയും പ്രാപ്യമെന്നിരിക്കെ പ്രത്യേകിച്ചും തിരഞ്ഞെടുക്കുന്ന സൃഷ്ടികളില്‍ കൂടുതല്‍ നല്ല വായന ഉറപ്പാക്കുന്നത് മാഗസിന്റെ നല്ല പോക്കിന് ഗുണം ചെയ്യുമെന്ന് സ്നേഹം പറയുന്നു.
എല്ലാ എഴുത്താളുകള്‍ക്കും പിന്നെ മഴവില്ലിനും സ്നേഹാശംസകള്‍.!
തിരക്കു പിടിച്ച പ്രവാസ ജീവിതത്തിന്റെ ഊഷരതയില്‍ നിന്നും ലഭിക്കുന്ന ഇടവേളകളില്‍ എഴുതുവാനും വായിക്കുവാനും സമയം ലഭിക്കാതെയിരുന്നിട്ടു കൂടി എന്നെപ്പോലെയുള്ളവര്‍ എഴുതുവാനും വായിക്കുവാനും സമയം കണ്ടെത്തുന്നത് മാതൃഭാഷയോടുള്ള സ്നേഹം ഒന്നുകൊണ്ടുമാത്രമാണ് .ബ്ലോഗെഴുത്തുകാരുടെ കൃതികള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ അവ വായിക്കുന്നവര്‍ ഏതാനും പേര് മാത്രമാണ് .പക്ഷെ ഓണ്‍ലൈന്‍ മാഗസിനുകളില്‍ കൃതികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവ അനേകം പേര് വായിക്കുന്നു .നല്ല വായനാസുഖം നല്കുന്ന കൃതികള്‍ പേജുകളുടെ എണ്ണം കൂടിയാലും അവ പ്രസിദ്ധീകരിക്കണം എന്നാണ് എന്റെ അഭിപ്രായം .പ്രശസ്തരായ ബ്ലോഗ് എഴുത്തുകാര്‍ പോലും ഇപ്പോള്‍ തന്റെ കൃതികള്‍ മഴവില്ല് മാഗസിനില്‍ പ്രസിദ്ധീകരിച്ചു കാണുവാന്‍ വളരെയധികം ആഗ്രഹിക്കുന്നു എന്നതാണ് വാസ്ഥവം ഈ നിലവാരത്തിലേക്ക് മഴവില്ല് മഗസിനിനെ എത്തിക്കുവാന്‍ പ്രയത്നിച്ച മഴവില്ല് മാഗസിനിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുവരെ എത്രകണ്ട് പ്രശംസിച്ചാലും അത് അതികമാകില്ല .മഴവില്ല് മാഗസിനിന്റെ പന്ത്രണ്ടാം ലക്കത്തില്‍ ഈ എളിയവന്റെ കഥ പ്രസിദ്ധീകരിച്ചതില്‍ എനിക്കുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ രേഖപ്പെടുത്തുന്നു .എഴുത്തിലെ തെറ്റു കുറ്റങ്ങളും പോരായ്മകളും അര്ഹതയുള്ളവന് ചൂണ്ടി കാട്ടേണ്ടതാണ് അത് ആ എഴുത്തു കാരന്റെ തുടര്‍ന്നുള്ള എഴുത്തിന് മുതല്‍ കൂട്ടാകുവാന്‍ വേണ്ടി മാത്രമാകണം അല്ലാതെ തളിര്‍ക്കുന്ന ചെടിയുടെ കൂമ്പ് നുള്ളി ആ ചെടിയെ ഉന്മൂലനം ചെയ്യുന്നത് പോലെയാവരുത് .എഴുതി തെളിയുവാന്‍ ഒരു ഇടം അതല്ലെ ബ്ലോഗ് എഴുത്തും ഇതര എഴുത്തുകളും .പ്രോത്സാഹനം അതാണ് എഴുത്തുകാരന്റെ ആത്മബലം മഴവില്ല് മാസികയ്ക്കും മാസികയിലെ എഴുത്തുകാര്‍ക്കും അഭിനന്ദനങ്ങള്‍ നന്മ നിറഞ്ഞ ആശംസകള്‍
നല്ല സൃഷ്ടികള്‍ അഭിനന്ദനങ്ങള്‍ PDF ഫയല്‍ ആകി അപ് ലോഡ് ചെയ്തിട്ടും ഈ ഫോണ്ട് മിസ്സിംഗ് വരുന്നത് എന്ത് കൊണ്ടാണ് കര് വ് ചെയ്ത് അപ് ലോഡ് ചെയ്താല്‍ ഈ ഫോണ്ട് മിസ്സിംഗ് ഒഴിവാകും എന്ന് തോന്നുന്നു.
ഈ ലക്കത്തിൽ എൻറെ ലേഖനവും പ്രസിദ്ധീകരിച്ചു കണ്ടതിൽ അതിയായ സന്തോഷം.
ReplyDeleteഅതി മനോഹരമായ പുറം ചട്ടയോടു കൂടി ഇതിനെ അണിയിച്ചൊരുക്കിയ അണിയറ
ശിൽപ്പികൾക്ക് എൻറെ നന്ദി നമസ്കാരം.
കൂടുതൽ പ്രതികരണവുമായി മുഴുവൻ വായിച്ച ശേഷം വരാം
എന്റെ കവിതയും ഇതില്‍ ഉള്‍പ്പെടുത്തിയതിന് ആദ്യം തന്നെ നന്ദി പറയുന്നു
ReplyDeleteഅബ്ബാസുമായുള്ള സംസാരത്തില്‍ പതിവ് ചിരി നന്നേ കുറവ്.
ReplyDelete'മേഘങ്ങള്‍'ന്ന കവിത ഇടക്ക് പെയ്യാന്‍ മടിച്ചു നില്ക്കുന്ന പോലെ തോന്നിച്ചു. എങ്കിലും പെയ്തിടത്തോളം നനഞ്ഞു.!
ReplyDelete'സ്വാര്‍ത്ഥ പ്രപഞ്ചം'ന്ന കഥയില്‍ സ്വാര്‍ത്ഥതക്കുമപ്പുറം ജീവീയലോകത്തിന്റെ അതിജീവന കലയെയും അതിലെ ഇരയും വേട്ടക്കാരനും എന്നതിലെ അസ്ഥിരതയുമാണ് വെളിവാക്കപ്പെടുന്നത്. വിശേഷാല്‍ പ്രാധാന്യമുണ്ട് എന്ന് കല്‍പ്പിക്കുന്ന 'മനുഷ്യ ജീവി' പോലും പ്രകൃതി വേട്ടയിലെത്ര മുന്പനെന്ന് പറയാതെ പറയുന്നുണ്ട് ഇക്കഥ. അപ്പോഴും കഥ പറച്ചിലില്‍ അതൊരു ബാലസാഹിത്യ കഥകളിലൊക്കെ കാണുന്ന 'മുത്തശ്ശിപ്പേച്ച്' പോലെ തോന്നിച്ചു.ശ്രമത്തിനഭിനന്ദനം.!
ReplyDeleteമികച്ച ലക്കം ,കാത്തിരുന്നത് വെറുതെയായില്ല ..അഭിനന്ദനങ്ങള്‍ ടീം മഴവില്ല്
ReplyDeleteThis comment has been removed by the author.
ReplyDeleteമുസഫര്‍ അഹമ്മദിന്റെ കുറിപ്പില്‍ ഓര്‍ക്കുന്ന ശിവദാസന്‍ നാളെ ഏതെങ്കിലും ഒരു കഥയിലേക്ക് കയറിപ്പോയാല്‍ ആ 'പോക്കും വരവും' എങ്ങനെയായിരിക്കും എന്നൊരു കുസൃതി{മാത്രം}യാണ് 'കലയുടെ കഥ പറയുന്ന ചിലങ്കമണികള്'ലെ എന്റെ വായാനാനുഭവം.
ReplyDelete"ചില നേരങ്ങളിൽ ഒരു ചിരി മതിയാകും സനാഥരാകാൻ .!
ReplyDeleteഎത്രയോ കൂട്ടച്ചിരികളിൽ അനാഥനായ ഒരുവന് അപൂർവ്വമായി ചില ചിരിച്ചുണ്ടുകൾ "നിനക്ക് ഞാനില്ലേ" എന്ന് ഇങ്ങനെ സ്നേഹം പൊഴിച്ചിട്ടുണ്ട്."
നസീമയുടെ 'നിലവിളക്ക് കൊളുത്തുന്നതും കാത്ത് 'ന്ന കഥ, ഒരു കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന കഥയാണ്. അധികം വളച്ചുകെട്ടലുകളില്ലാത്ത സാധാരണ ജീവിതാവസ്ഥകളെ നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം കഥയെ മുന്‍പോട്ടു കൊണ്ടുപോകുന്ന 'ആത്മഹത്യാ ഭീഷണി' പുതുമയുള്ള കാരണമാകുമ്പോഴും കഥക്കുള്ളിലെ കഥയില്‍ വിഷയമാകുന്ന ആതമഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ബാലിശമായി തോന്നി. ഇങ്ങനെയും ഉണ്ടാകുമോ മനസ്സുകള്‍..? ഉണ്ടാകുമായിരിക്കണം.! കാരണം, അറ്റമില്ലാത്ത എന്തോ ഒന്നാഗ്രഹിക്കുമ്പോഴാണ് അത് {ആത്മഹത്യ} സംഭവിക്കുന്നത്.! ഒരു നിഷ്കളങ്ക ഹൃദയം തനിച്ചെന്നും അവഗണിക്കപ്പെടുന്നുവെന്നുമുള്ള തോന്നലില്‍ മരണത്തെ ആഗ്രഹിക്കുന്നിടത്ത്, നേടുന്നത് പരിഗണിക്കപ്പെടുക എന്ന ഉയര്‍ന്നതും കരുതലുമുള്ളതുമായ സ്നേഹം തന്നെയാണ്. അതുകൊണ്ടാണ്, കഥാന്ത്യത്തില്‍ ഒരൊറ്റച്ചിരിയില്‍ സനാഥയാകുന്നതും മരണത്തെ അവധിക്ക് വെക്കുന്നതും.
ഇങ്ങനെയൊക്കെയാകുമ്പോഴും നസീമയുടെ മറ്റു എഴുത്തുകളെ അപേക്ഷിച്ച് ഈ 'കഥ'യില്‍ ഞാന്‍ സന്തോഷവാനല്ല.
ശരിയായൊന്ന് കാഴ്ച്ചപ്പെടാന് നല്ലൊരു കണ്ണാടി തന്നെയാണ് തേട്ടം.!
ReplyDeleteമിഷാലിന്റെ അഹം എന്ന കവിത ഇനിയും കവിതയാവാനുണ്ട് എന്ന് തല്ല് ചോദിക്കുന്നു.
ReplyDeleteആഗ്രഹങ്ങള്‍/ആവശ്യങ്ങള്‍ ഏകപക്ഷീയമാകുമ്പോ ഏത് നിരാകരണവും സാധുവാകും. എങ്കിലും, മറ്റൊരാള്‍ക്കായ് ഉയിര്‍ക്കുന്ന വാക്കുകള്‍ സ്വീകരിക്കാതെ പോകെ അതേത് ദിവാകരനെയും കെടുത്തും. ഷാജഹാന് നന്മണ്ടയുടെ കവിത 'ഉന്മാദം' എന്ന് സ്വയം പേര് വിളിക്കുമ്പോഴും വ്യഥിത ഹൃദയത്തിന്റെ സങ്കടപ്പെയ്ത്തായി തോന്നുന്നു.
ഭൂമിയിലെ മറ്റു ജീവനുകളെയും അതിലെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങളെയും ഒട്ടും പരിഗണിക്കാതെ മനുഷ്യന് തന്റെ നിലനില്‍പ്പിന് വേണ്ടി പ്രകൃതിയെ എത്രവേണമെങ്കിലും ചൂഷണം ചെയ്യാം എന്ന കാഴ്ചപ്പാടാണ് പ്രകൃതിയെ കൊള്ളയടിക്കാനുള്ള ലളിതവല്കൃത ന്യായവാദങ്ങളായി ഉയര്‍ന്ന് വരുന്നത്. അതിനേക്കാള്‍ ഭീകരമായി ഇത്രത്രയും ലാഭതാത്പര്യാര്‍ത്ഥം കൈകാര്യം ചെയ്യുന്ന മുതലാളിത്ത-മൂലധന ശക്തികള്‍ 'പ്രകൃതി സൗഹൃദ ജീവിതം' എന്ന സ്വാഭാവിക ജീവി താളത്തെ മാറ്റിപ്പണിയാനുള്ള തിടുക്കത്തിലാണ്. ഭൂമിക്ക് നമ്മെ ആവശ്യമില്ല എന്നും ജീവന്റെ നിലനില്‍പ്പിന് നമുക്കാണ് ഭൂമിയും അതിന്റെ സന്തുലിതമായ പരിസ്ഥിതിയും ആവശ്യമെന്നും നാം സൗകര്യപൂര്‍വ്വം മറന്നു പോകുന്നത് ഈ 'ലാഭാധിഷ്ടിത വിപണി സംസ്കാരം' ഉത്പാദിപ്പിക്കുന്ന 'അവനവനിസ്റ്റ് ബോധം' നമ്മെ വല്ലാതെ കീഴടക്കിയത്കൊണ്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍ റോസ്ലിയുടെ ഈ ലക്കം ദര്‍പ്പണത്തില്‍ { ഭൂമിയുടെ അവകാശികള്‍ } സൂചിപ്പിക്കുന്ന പ്രകൃതി സ്നേഹികള്‍ എന്തുകൊണ്ടും മാതൃകയാണ്.
ReplyDeleteഎന്നാല്‍, ഇതുകൊണ്ട് മാത്രം മാറ്റി തീര്‍ക്കാവുന്ന ഒന്നല്ല ഇത്തരം പ്രശ്നങ്ങള്‍. ഇത്, സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന നയങ്ങളിലൂടെയും നിലപാടുകളിലൂടെയും മാത്രം പരിഹൃതമാകുന്ന ഒന്നാണ്. പക്ഷെ, നിലവില്‍ 'പശ്ചിമ ഘട്ട സംരക്ഷണ'വുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള 'ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ'യോട് പോലും സര്‍ക്കാരുകള്‍ കാണിക്കുന്ന സമീപനം പരിശോധിക്കുമ്പോള്‍ നമ്മുടെ സര്‍ക്കാരുകള്‍ എത്രകണ്ട് മുതലാളിത്ത താത്പര്യ സംരക്ഷകരായി മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.
ഈ അപകടമാരമായ സാഹചര്യത്തില്‍ പ്രകൃതിക്ക് വേണ്ടിയുള്ള സമരത്തില്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പരിസ്ഥിതി സൌഹൃദ നിയമങ്ങള്‍, നയരൂപീകരണങ്ങള്‍ ഗവണ്മെന്റ് ഏറ്റെടുക്കുന്നതിനുള്ള സമരരൂപങ്ങള്‍ ആവിഷ്കരിച്ച്/ ഈ വിഷയത്തിന്മേലുള്ള അടിസ്ഥാനപരമായ ബോധമാര്‍ജ്ജിച്ച് , ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ഏറെ പ്രാധാന്യമുള്ള ഒരു വിഷയത്തെ ദര്‍പ്പണം വഴി ചര്‍ച്ചക്ക് വെച്ച റോസ്ലിക്കും മഴവില്ലിനും അഭിവാദ്യങ്ങള്‍.
'കാവല്‍' എത്ര ശക്തമായ അനുഭവം.? കാവലില്‍ കരുത്തല്ല കരുതലാണ് അധികം.! പക്ഷെ, കാവല്ക്കാരന് പലപ്പോഴും ദുര്‍ബ്ബല ചിത്തനും അവഗണിക്കപ്പെട്ടവനുമാണ്. ഏറ്റവും കുറഞ്ഞ അളവില്‍ പരിശോധിച്ചാല്‍, തന്റെ സ്വകാര്യതയെ താലോലിച്ചും അതിനെ ഏറ്റം സ്നേഹത്തോടെ സ്വീകരിച്ചും സ്വച്ഛ-സ്വസ്ഥ ജീവിതാനുഭവങ്ങളെ അവര്‍ക്ക് ഉത്തരവാദിത്തം/ബാധ്യത/ശീലം എന്നിന്റെയൊക്കെ ശമ്പളത്താല്‍ വിലക്കിയിരിക്കുന്നു. മനോജ് കുമാറിന്റെ 'കാവല്ക്കാരന്' എന്ന കവിത ഒരാശുപത്രി പരിസരത്ത് നിന്ന് സംസാരിക്കുമ്പോഴും അതില്‍ മരുന്നിനേക്കാള്‍ അധികം ഈ അസ്വസ്ഥ ഹൃദയത്തിന്റെ നിശ്വാസ മന്ത്രണമാണ് കേള്‍ക്കുന്നത്. കവിതയില്‍ പുതുമ കാണുന്നില്ലെങ്കിലും പറഞ്ഞ ഭാഷ ലളിതവും സാരള്യവുമാണ്. ആശംസകള്‍.!
ReplyDeleteആറു പേജ് നീണ്ടു നില്ക്കുന്ന വായനയില്‍ പ്രത്യേകമായി ഒന്നും സമ്മാനിക്കാത്ത ഒരു കഥ പറച്ചിലായി റഷീദ് തോഴിയൂരിന്റെ 'ഇടവപ്പാതിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍' എന്ന എഴുത്ത്. കഥക്കൊപ്പം ചേര്‍ത്തിട്ടുള്ള ചിത്രങ്ങള്‍ അതിനേക്കാള്‍ ശക്തമായ മറ്റു കഥകള്‍ പറയാന്‍ തക്ക ശേഷിയുള്ളതാണ് എന്നത് ആ താള് മറിയുമ്പോള്‍ അതിലെ വരകള്‍. ഈ കഥ ചുരുങ്ങിയത് എന്റെത്രേം പഴക്കമുള്ള ഒരു കാലത്തായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. മലയാള 'ചെറുകഥ'കളുടെ ഉത്സവക്കൊയ്ത്തില് ഓണ്‍ലൈന്‍ വായനാമുറികള്‍ അടക്കം അന്തിച്ചു നില്ക്കുന്ന സമയങ്ങളിലും ഇത്തരം കഥകള്‍ ഒരത്ഭുതം തന്നെയാണ്. ഇഷ്ടപ്പെട്ടില്ല.!
ReplyDeleteപ്രവാഹിനിയുടെ കവിത വായിച്ചു: അമ്മ മനസ്സ്/ ആര്‍ദ്രം.
ReplyDeleteമഴവില്ലിലെ ഒരു നിറഞ്ഞ വായനയാണ് അക്ബര്‍ ചാലിയാറിന്റെ 'ബദു ഗ്രാമത്തിലേക്കുള്ള യാത്രാ'വിവരണം. ആധുനിക കാലത്തെ മഹാനഗരത്തില്‍ നിന്നും എത്രയോ അകലത്തിലുള്ള പ്രാചീനമെന്ന് തോന്നിക്കുന്ന ഒരു ഗ്രാമത്തിലേക്ക് മനോഹരമായ ഭാഷ കൊണ്ട് കൂടെകൂട്ടുകയാണ് അക്ബര്‍ ചാലിയാര്‍. ശരിക്കും മരുഭൂമിയെ അനുഭവിപ്പിക്കുന്നുണ്ട് എഴുത്ത്. പക്ഷെ, എനിക്കൊരു സംശയം: ഇല്ല റോഡും കറുത്തിരിക്കുന്ന പോലെ, എല്ലാ യാത്രാ വിവരണവും ഇങ്ങനെത്തന്നെയാണോ..? സ്ഥലം/കാലം/ആള്/കാഴ്ച/ഭാഷ ഇതൊക്കെയും മാറിമാറി വരുമ്പോഴും യാത്ര പറയുന്ന രീതിക്ക് ഒരു മാറ്റവും അധികമായി കാണുന്നില്ല. ചിലപ്പോള്‍, അതിങ്ങനെയാകും സംഭവിക്കുന്നത്. എന്തായാലും ആശംസകള്‍.!
ReplyDeleteഎല്ലാ റോഡുകളും എന്ന് തിരുത്തി വായിക്കാനപേക്ഷ.!
Deleteഒരുപാട് ഒരുപാട് ആശംസകള്‍ നേരുന്നു എന്റെ ഒരു കഥയും പ്രസിദ്ധീകരിച്ചപോള് എനിക്ക് വളരെ സന്തോഷമായി . എല്ലാവര്ക്കും ആശംസകള്‍ നേരുന്നു കൂടെ മഴവില്‍ മാഗസിന്റെ ഉയര്ച്ചക്കായും പ്രാര്‍ഥിക്കുന്നു .
ReplyDeleteബദു ഗ്രാമത്തിലേക്കുള്ള യാത്ര മനോഹരം.
ReplyDeleteആശംസകള്‍ ആദ്യമേ...
ReplyDeleteഇനി ഡൌണ്‍ലോഡ് ചെയ്യട്ടെ.
ഇവിടെ മുറുക്കിയിട്ടാണ് അവിടെ വയറ് ചാടിയതെന്ന ഒരു ചിന്ന പ്രവാസ വിചാരം കൂടെ മജീദ് നാദാപുരത്തിന്റെ 'പ്രവാസിയുടെ ഓര്‍മ്മകള്‍ക്ക്' മേല്‍ ചാരിവെക്കുന്നു. കവിതയില്‍ ഇനിയുമിനിയും കവിത നിറയട്ടെ എന്ന് സ്നേഹമാശംസിക്കുന്നു.!
ReplyDeleteനര്‍മ്മ രസം വിതറി ഒരു ഓണ്‍ലൈന്‍ പാചകക്കുറി, എനിക്ക് കഥക്കൂട്ടെന്നുറപ്പില്ലാത്ത ഒരൂട്ടം അനുഭവക്കുറിയെന്നു തോന്നിച്ചു. സ്ക്രീനില്‍ തൊട്ടുകൂട്ടുന്നവര്‍ക്ക് അത്രക്കങ്ങട് പുളിക്കില്ല ഈ
ReplyDelete{ ലെമണ്‍ ഡ്രോപ്സ് } നാരങ്ങാ തുള്ളി.!
പ്രഭന് കൃഷ്ണന്റെ ഇക്കളിക്കെന്റെയുമാശംസകള്.!
ഫിലിപ്പ് ഏരിയല്‍ സാറിന്റെ ബ്ലോഗര്‍മാര്‍ക്കുള്ള പത്ത് കല്‍പ്പനകള്‍ വായിച്ചപ്പോള്‍... ഇത്തരം ധാരാളം ചര്‍ച്ചകളില്‍ പങ്കുകൊണ്ട അനുഭവങ്ങള്‍ ഓര്‍മ്മകളിലേക്ക് കടന്നുവന്നു. കഴിഞ്ഞതിന് തൊട്ടുമുന്‍പുള്ള വര്‍ഷത്തെ ഡിസംബറില്‍ ഞാനെന്റെ ബ്ലോഗില്‍ എഴുതിയിട്ടത് പകര്‍ത്തുന്നു, സാറിനൊപ്പം ചര്‍ച്ചയില്‍ കൂടുന്നു.
ReplyDeleteബ്ലോഗും, അതിന്റെ സാധ്യതകളും.
ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം ഒരുപാട് സാധ്യതകള്‍ ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍, നമ്മിലെത്ര പേര് അതിന്റെ സാധ്യതയെ ഉപയോഗിച്ചിട്ടുണ്ട്...? ഒരു എഡിറ്ററുടെ കത്രികയേല്‍ക്കാതെ തനിക്ക് പറയാനുള്ളതിനെ കേള്പ്പിക്കാനാകുന്നു എന്നതാണ് അതിലെ സവിശേഷ സാധ്യതകളില്‍ ആദ്യത്തേത്. പക്ഷേ,സൃഷ്ടിയുടെ ഗുണത്തെ അത് സാരമായി ബാധിക്കുന്നുവെന്ന പരാതിയും പരക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. പ്രത്യേകിച്ചും ഈയിടെ ശ്രദ്ധ നേടിയ പല പ്രസ്താവനകളിലും അതിലേക്കുള്ള സൂചനകളുമുണ്ട്. അതിന് പരിഹാരമായി രണ്ടാമതൊരാളുടെ സഹായം തേടാവുന്നതാണ്. അതിന് ശേഷിയുള്ളവര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ടെന്നിരിക്കെ കുറഞ്ഞപക്ഷം,ഒരു പ്രൂഫ് റീഡര്‍ എന്ന കണക്കിന് നമുക്കവരെ സമീപിക്കാവുന്നതാണ്.
മറുവശത്ത്, ഇത് നല്കുന്ന സ്വാതന്ത്ര്യം ഒരു ബദല്‍ മാധ്യമമായി കണ്ട് ഉപയോഗിക്കാനുള്ള സാധ്യതയെ നാം നേരാംവണ്ണം പ്രയോജനപ്പെടുത്തുന്നില്ലാ എന്നു വേണം മനസ്സിലാക്കാന്‍. പലപ്പോഴും, മുഖധാരാ മാധ്യമങ്ങള്‍ പറയുന്നതിനെ ആവര്‍ത്തിക്കുന്ന കേവല അനുകരണങ്ങളായി നമ്മുടെ അന്വേഷണ'ത്വരയെ കെടുത്തുന്ന സമീപനമാണ് നമ്മുടെ മിക്ക എഴുത്തുകളിലും കാണാനാകുന്നത്. നാം യഥാവിധി വിഷയങ്ങളെ കൈകാര്യം ചെയ്യുകില്‍, ശബ്ദമില്ലാതെ പോയ പലതിനും ഉറച്ചൊരു ശബ്ദമാവാന്‍ ഈ മാധ്യമത്തിനു സാധിക്കും. അപ്പോള്‍ മാത്രമേ ഒരു ബദല്‍ മാധ്യമം എന്ന ഉത്തമ താത്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകൂ... തീര്‍ച്ചയായും ഇതൊരു ഗൗരവമുള്ള വിഷയം തന്നെയാണ്.
ബ്ലോഗും, അതിന്റെ വിപണനവും.
'വായിക്കപ്പെടണം' എന്നത് 'പ്രഥമ'കാരണമായി ലോകത്ത് ഒരു സാഹിത്യ കൃതിയും ഉണ്ടാകുന്നില്ല. {അങ്ങനെ ഒന്നിന്റെ താത്പര്യം മറ്റെന്തോ ആണ്, അത് ചര്‍ച്ചക്ക് പുറത്തുമാണ്. } സാഹിത്യം അയാളുടെ ഉച്ചത്തിലുള്ള ചിന്തയാണ്. അത് പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ആ ചിന്ത വായനക്കാരന്/കാരി , തന്റെതെന്നു കരുതുന്നു. അല്ലെങ്കില്‍ ഈ ചിന്തയെ ഞാന്‍ അടുത്തറിയും എന്ന് കരുതുന്നു. അതൊരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ സാഫല്യമാണ്. അത്തരം സൃഷ്ടികള്‍ ആളുകള്‍ തിരഞ്ഞു പിടിച്ചു വായിക്കുക തന്നെ ചെയ്യും. തീര്‍ച്ച..!
എങ്കിലും, നല്ല എഴുത്തുകളില്‍ വായനക്കാരുടെ സാന്നിധ്യം താരതമ്യേന കുറഞ്ഞതായി പലപ്പോഴും കാണാനായിട്ടുണ്ട്. പ്രധാനമായും ബ്ലോഗ് പരിചിതമല്ല എന്നതാണ് ഒരു കാരണം. ബ്ലോഗിടങ്ങളിലെ എഴുത്തുകള്‍ വായനക്കാരിലേക്ക് എത്തിക്കുന്നതിന് അതാതു ബ്ലോഗര്‍മാര്‍ തന്നെ പണിയെടുക്കേണ്ട ഒരു സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്. അപ്പോള്‍, അതിനെ അറിയിക്കേണ്ടതായിട്ടുണ്ട്. അഗ്രിഗേറ്ററുകള്‍ നാളുകള്‍ക്ക് മുമ്പും, ബ്ലോഗര്മാര്ക്കായുള്ള ഫൈസ് ബുക്കിലെ ഗ്രൂപ്പുകളും മറ്റും ഈയിടെയായും, വായനയില്‍ കണ്ട നല്ലതിനെ സുഹൃത്തുക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്ന ചില സുഹൃത്തുക്കളും ഇക്കാര്യത്തില്‍ വളരെ സഹായകരമായ രീതിയില്‍ വര്‍ത്തിക്കുന്നുണ്ട്. അടുത്ത കാലത്തായി 'ഇരിപ്പിടം' വളരെ കൃത്യമായി അതിന്റെ ദൌത്യം നിര്‍വ്വഹിക്കുന്നു. എങ്കിലും, ബ്ലോഗര്‍ തന്നെയും അതിന് പ്രത്യേക പരിഗണന നല്‍കണം എന്നാണു എന്റെ അഭിപ്രായം.
മറ്റൊന്ന്, ബ്ലോഗിടങ്ങളില്‍ കാണുന്ന അഭിപ്രായങ്ങളില്‍ പലതും ഒരുതരം കൊടുക്കല്‍ വാങ്ങലുകളാണ് എന്നൊരു ആരോപണവും നമുക്കിടയില്‍ തന്നെയുണ്ട്. അതൊരു നല്ല രീതിയാണോ എന്ന ചോദ്യം പ്രസക്തമെങ്കിലും, 'കൊടുത്തു വാങ്ങുക' എന്ന താത്പര്യം മാറ്റി നിര്‍ത്തിക്കൊണ്ട് കൊടുക്കലിനെ നമുക്കും ശീലിക്കാവുന്നതെ ഒള്ളൂ.. അതുവഴി പുതിയ എഴുത്തുകളും എഴുത്ത് രീതികളും അറിയാനും, അക്കൂടെ നമ്മുടെ സാന്നിധ്യം അറിയിക്കാനും നമുക്കാകുന്നുണ്ട്. മാത്രവുമല്ല: ഈ സമീപനം ആ എഴുത്തുകള്‍ക്ക് നല്കുന്ന പ്രോത്സാഹനം കൂടെയാണ്. ഒരു അക്ഷരക്കൂട്ടം എങ്ങനെ സംവദിച്ചുവോ ആ അര്‍ത്ഥത്തില്‍ അതിനോടൊരു മറുവാക്കോതാന്‍ മടിയൊട്ടും വേണ്ടാ എന്നാണു എന്റെ മതം. 'സംവേദന ക്ഷമത' {എഴുത്തിലും, വായനയിലും} അതൊരു വലിയ ഘടകമെങ്കിലും, നമ്മിലത് ഏറിയും കുറഞ്ഞുമിരിക്കും. അതുതന്നെയാണ് പ്രകൃതി നിയമവും. എന്നു കരുതി നാമെന്തിന് ഉള്വലിയണം.? പലപ്പോഴും, നമ്മില്‍ പലരും അതിന് മുതിരാറില്ല എന്നതാണ് വാസ്തവം.
സുഹൃത്ത് ആസിഫ് വയനാടിന്റെ 'വിരഹം ഒരു ജീവിതം' അതിന്റെ എല്ലാ ദൈന്യതയും പേറുന്നുണ്ട്. എഴുത്തിലും പിന്നെ അതിലെ ജീവിതത്തിലും.!
ReplyDeleteപൊറിഞ്ചുവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഇങ്ങനെ പല മേഖലകളിലും 'ഗുണ'പാഠങ്ങള്‍ കാണിക്കുന്നുണ്ടാകും. പക്ഷെ, പൊറിഞ്ചുവിന്റെ സംവരണക്കാര്യം കഥയില്‍ വന്ന് കയറിയതെന്തിനാകും..? അതില്‍ വല്ല പാഠവും വായിക്കാനുണ്ടോ..? അതായത്, അനര്‍ഹമായി ഒരാള്‍/ പോരാത്തതിന് ഒരു മുഴുക്കുടിയനും അതുകൊണ്ടുതന്നെ ശല്യക്കാരനും അങ്ങനെയൊക്കെ ഒരു തീര്‍പ്പ്,,, സംവരണം എന്ന ഈ എടങ്ങേറ് പിടിച്ച ബസ്സില്‍ കയറിപ്പോവുകയോ/വരികയോ ചെയ്യുന്നുണ്ടോ..? വായനയുടെ സൂക്ഷ്മ തലത്തില്‍ അങ്ങിങ്ങായി ഇട്ടിട്ട് പോകുന്ന ഒരു ചെറുവാക്ക്പോലും ഇത്തരുണത്തില്‍ പരിശോധിക്കപ്പെടും. കാരണം, വെറുമൊരു തിരുത്ത് കൊണ്ട് തിരുത്തായ തിരുത്ത് എന്‍ എസ് മാധവന്റെതായി നമുക്ക് മുന്പിലുണ്ട്. കഥ വിഷയമാക്കുന്ന മദ്ദ്യാസക്തിക്ക് മേല്‍സൂചിപ്പിച്ച 'ബസ്സ്' ഒരു വിഷയമേ അല്ല എന്ന് സ്വയം തിരുത്തിയും ഇഷ്ടപ്രകാരം മായ്ച്ചും വായന തുടരുന്നു. അടുത്ത വായനയില്‍ വീണ്ടും കാണാം, ആശംസകള്‍.!
ReplyDeleteസംഗതി അല്പം അതിശയോക്തിയുണ്ട്, ന്നാലും അങ്ങട് പറയ്യന്നേ...
ReplyDeleteഈയടുത്ത് ദോഹയിലെ നാഷണല്‍ തിയ്യേറ്ററില്‍ വെച്ച് 'പ്രവാസി' നടത്തിയ ഫിലിം പ്രദര്‍ശനത്തില്‍ 'ബ്യാരി'ന്നൊരു സിനിമയും കളിപ്പിച്ചിരുന്നു. അതിനകത്തും ഇങ്ങനെ ഒരു 'പെണ്ണാകല്‍' സംഭവിക്കുന്നുണ്ട്. അവള്‍ക്കും ഇങ്ങനെയൊരു കളിക്കൂട്ടുകാരനുണ്ട്. അവനും പിന്നീടൊരു വിമാനച്ചിറകില്‍ പറക്കുന്നുണ്ട്. അവന് വീഴുന്നത് പക്ഷെ 'കല്ലെട്ടിക്കുയ്യ്'ക്കല്ല അങ്ങ് ദൂരെ ഒരു മണല്ക്കാട്ടിലേക്കാണ്. ബ്യാരി അവിടെ നില്ക്കട്ടെ, 'അസ്സന്‍കുട്ടി ബിമാനം' വായിച്ചുകൊണ്ടിരിക്കെ എനിക്ക് ബ്യാരി ഓര്‍മ്മ വന്നു എന്ന് പറയുകയായിരുന്നു. അതിനര്‍ത്ഥം ഇതാണ്/ഇതുമാത്രമാണ് ബ്യാരി എന്നല്ല. അത് പറഞ്ഞാല്‍ തീരില്ല, നിങ്ങള്‍ ആ സിനിമ കാണ്.
അപ്പൊ ഫൈസല്‍ ബാബുവിന്റെ 'അസ്സന്‍കുട്ടിയുടെ ബിമാനം' അത് താഴത്തേക്ക് പറക്കുകയല്ല, അത് പറന്നു പൊങ്ങുകയായിരുന്നു. ഈ തിടുക്കത്തില്‍ എവിടെയോ മറന്നുവെച്ച ബാല്യ നിഷ്കളങ്കതയിലേക്ക്. പിന്നെ അത് ഓര്‍മ്മപ്പെടുത്തിയ നാട്ടക വിശേഷങ്ങളിലേക്ക്. സ്നേഹം നാക്കിലലയിച്ച സ്വന്തം ഭാഷയിലേക്ക് എല്ലാം കൂട്ട് ചേര്‍ക്കുകയായിരുന്നു. ഈയൊരനുഭവത്തില്‍ 'അസ്സന്‍കുട്ടിയുടെ ബിമാനം' എന്നെ നിറച്ചിരിക്കുന്നു.
എങ്കിലും, ഇതേ ഹാസ്യരസപ്രദാനം ആവശ്യപ്പെടുന്ന സാമൂഹ്യ വിഷയങ്ങളും നമ്മുടെ നാട്ടകങ്ങളില്‍ ആവോളമുണ്ട്. ശ്രദ്ധിക്കുക/ശ്രമിക്കുക ആശംസകള്‍.!
ലോകത്ത് മതമില്ലാത്തവരും ജീവിക്കുന്നുണ്ടെന്നത് ലേഖകന്‍ അറിയാത്തതാവില്ല. :) അത്തരമൊരു വാചകത്തിലൂടെയാണ് ആരംഭിക്കുന്നതെങ്കിലും നിയാസ് തൊടികപ്പുലം എഴുതിയ ലേഖനം {ന്യൂ ജനറേഷന് വിവാഹങ്ങള്‍ } പിന്നീട് വിവാഹവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന വ്യക്തിഗത ധൂര്‍ത്തും ലാഭതാത്പര്യം മാത്രം മുന്‍നിറുത്തിയുള്ള വിപണി സംസ്കാരവും പരസ്പരം സഹായിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ഓരോ പുതുവര്‍ഷത്തിലും കലണ്ടറിലെ ഒഴിഞ്ഞ കള്ളികളില്‍ പ്രത്യേകം പ്രത്യേകം പുതിയ ആഘോഷം അടയാളപ്പെടുത്തി വിപണിയും വിശ്വാസവും ചങ്ങാത്തത്തിലാകുന്നതും മറ്റൊരു മലയാളക്കാഴ്ചയാണ്. 'അക്ഷയ തൃതീയ' പോലുള്ള മാമാങ്കങ്ങള്‍ അതിനുള്ള സമീപകാല ഉദാഹരങ്ങളാണ്.
ReplyDeleteചുരുക്കത്തില്‍, ഇത്തരം ആര്ഭാടങ്ങളില് വ്യക്തിയും വിശ്വാസവും വിപണിയും ഒരുപോലെ ബന്ധിതരും പരസ്പരാശ്രിതരും സഹായികള്മാണ് എന്നതാണ് വാസ്തവം. ഇവിടെ ശരിയായ ഒരു വിപണി സംസ്കാരം രൂപപ്പെടുത്തിയെടുക്കുകയെ പ്രശ്ന പരിഹാരത്തിന് കരണീയമായിട്ടോള്ളൂ... അത് മുതലാളിത്ത-മൂലധന ശക്തികളുടെ ലാഭതാത്പര്യാര്‍ത്ഥമുള്ള വിഭവ കേന്ദ്രീകരണവും അതിന്റെ വിപണനവും തുറന്നെതിര്‍ക്കുകയും ബദല്‍ വിപണി സൃഷ്ടിക്കുകയും വേണം. അതിന് വിഭവ സമാഹരണത്തിലും വിതരണത്തിലും തുല്യാവകാശം അനുവദിക്കുന്ന സുസ്ഥിരവും സമഗ്രവുമായ ഒരു കാഴ്ച്ചപ്പാട് സമൂഹത്തെ ജയിക്കേണ്ടതുണ്ട്. അതിനായുള്ള രാഷ്ട്രീയ ബോധവത്കരണമാണ് ഇനി ഉണ്ടാകേണ്ടത് എന്ന് മനസ്സിലാക്കുന്നു.
ഭ്രൂണ ഹത്യ വിഷയമാകുന്ന 'മുറിഞ്ഞുപോയ താരാട്ട്' കാരണം വായനക്കാര്‍ക്ക് വിട്ടുകൊണ്ട് വിഷയ പരിസരത്തെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. കവിതയില്‍ ചില ചിത്രങ്ങള്‍ കൊണ്ടുവരാന്‍ ശ്രുതി കെ എസിനായിട്ടുണ്ട്. പ്രത്യേകിച്ചും ആദ്യവരികളിലെ ഗര്‍ഭപാത്രം നല്ലൊരു ചിത്രമാണ്. പക്ഷെ, കവിത ഇനിയും ചെത്തി കൂര്പ്പിച്ചെടുക്കാനുണ്ട്. ആശംസകള്‍.!
ReplyDeleteമുഹമ്മദ് നിയാസിന്റെ ഓര്‍മ്മകുറിപ്പ് വായിച്ചു, സ്നേഹം.
ReplyDelete'അതേ കാരണത്താല്‍' ആവര്‍ത്തിക്കപ്പെടുന്ന ഏതിനും എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്നതോ വിശദീകരിക്കാനാകുന്നതോ ആയ ഒന്ന്. കഥയുടെ തലവാചകത്തില്‍ നിന്നും തന്നെ ഇവിടെ കഥ ആരംഭിക്കുകയും മേല്‍ചൊന്ന പ്രകാരം അവസാനിക്കുകയും ചെയ്യുന്ന ഒന്ന്. ആവര്‍ത്തിക്കപ്പെടുന്നത് ആദ്ദ്യമാദ്ദ്യം ദൈന്യവും പിന്നെ നിസംഗവും ഒടുക്കം ബാധിക്കാതെയുമാകുന്നത് ആവര്‍ത്തനത്തിന്റെ വിധി. ഇവിടെപക്ഷേ, എത്രതന്നെ ആവര്‍ത്തിക്കപ്പെട്ടിട്ടും ഇനി സാധ്യമല്ലെന്ന് ഉറപ്പാക്കപ്പെട്ടിട്ടും പിന്നെയും പ്രതീക്ഷിക്കുന്നു. ആവശ്യം/ആഗ്രഹം അത്രയും ഉത്ക്കടമായിരിക്കെ ഇങ്ങനെ പ്രത്യാശിക്കുക സ്വാഭാവികം. ആ സ്വാഭാവിക താളത്തിലേക്ക് ഒരു സ്വപ്നവും അതിന്റെ തുടര്‍ച്ചയും മറ്റൊരുണര്ച്ചയും പ്രവര്‍ത്തിയുമായി മാറുന്നതാണ് ആര്‍ഷയുടെ 'അതേ കാരണത്താല്‍' എന്ന കഥ.
ReplyDeleteചിന്താപരമായി കഥയെ ഇങ്ങനെയൊക്കെ വായിച്ചെടുക്കാനാകുമ്പോഴും വിഷയ തിരഞ്ഞെടുപ്പിലും അവതരണ രീതിയിലും ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരുതരം പറഞ്ഞുപോക്കായിപ്പോകുന്നുണ്ട് ഈ സന്താന മോഹവും തുടര്‍ അനുഭവവും.!
ആര്ഷക്ക് നല്ല കഥകള്‍ ഉണ്ടാകട്ടെ, ആശംസകള്‍.!
പ്രവീണ്‍ കാരോത്തിന്റെ 'വിഷകന്യക ജനിക്കു{ന്നു}'ന്നതിന് മുന്‍പ് ഇങ്ങനെയൊരു കവിത പറഞ്ഞിരുന്നു.
ReplyDelete"പേടിയാണെനിയ്ക്കീ -
നഗ്നനിമ്നോന്നതങ്ങളില്‍
കഴുകന് പാര്‍ക്കും
കള്ളനെടുത്ത കറുത്തമിഴികളെ,
പേടിയാണെനിയ്ക്കീ -
ചന്തമെഴും വായ്വഴക്കങ്ങളെ,
ആത്മാവില്ലാ ഉടലുകളെ,
പേടിയാണെനിയ്ക്കീ -
പിഴച്ച കാലത്തു
ഞാനെന്തെന്നു ചൊല്ലാന്‍.! "
പ്രവീണിന്റെ 'ഉയരങ്ങളില്‍' വായിച്ച സന്തോഷം ഇപ്പോഴുമുണ്ട് എന്നില്‍... നിനക്ക് ഇനിയുമൊരുപാട് കവിതകള്‍ ഉണ്ടാകട്ടെ, അതത്രയും എനിക്കും അവര്‍ക്കും പുതിയ ഉയരങ്ങളുമാവട്ടെ.!
'നൈല/ജെഫു ഇന്റര്‍ വ്യൂ ' അവരുടെ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്നത് മാത്രമായി ചുരുങ്ങിപ്പോയി എന്നൊരഭിപ്രായമാണെനിക്കുള്ളത്. വേറെയും ചില സാമൂഹ്യ പ്രസക്തമായ വിഷയങ്ങളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുകയും ഒരു ചര്‍ച്ച ഉണ്ടാക്കുകയും വേണമായിരുന്നു. പക്ഷെ, അതുണ്ടായില്ല. അവരുടെ ജോലിയുടെ ഭാഗമായുള്ള പുസ്തകാവലോകന സംബന്ധിയായ ചോദ്യങ്ങളും ആവാമായിരുന്നു. സമൂഹത്തിന്റെ ശ്രദ്ധ വാങ്ങുന്ന ആളുകളെ അവരിനി എത്ര ചെറിയവരോ വലിയവരോ പുതിയതോ പഴയതോ ആവട്ടെ, അവരെ സമൂഹത്തിന്റെ പ്രശനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന വിധത്തിലുള്ള ബോധപൂര്‍വ്വമായ ചില ഇടപെടലുകള്‍ ഉണ്ടാകുമ്പോഴാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അതിന്റെ ധര്‍മ്മം ചെയ്യുന്നു എന്ന് ഉറപ്പിക്കാനാകൂ... എങ്കിലും ഒരു പുതുമ നല്കാന് ശ്രമിച്ച ജെഫുവിനും മഴവില്ലിനുമാശംസകള്.!
ReplyDeleteഇങ്ങനെ പോത്താമ്പി പേടിപ്പിച്ച ബാല്യങ്ങള്‍ നമ്മുടെ ഗ്രാമങ്ങളില്‍ എത്രയോ രാത്രികളില്‍ ഞെട്ടിവിറച്ചിട്ടുണ്ട്. ഇന്ന്, നഗരങ്ങള്‍ ഗ്രാമങ്ങളിലേക്ക് വലുതായപ്പോ... കുടുംബങ്ങള്‍ അണുവായി ചുരുങ്ങുകയും കണ്ണ് തുറിച്ചും മൂക്ക് വിറച്ചും പുരികക്കൊടി വളച്ചും വഴി വെട്ടി വരുന്ന മുത്തശ്ശിക്കഥകളിലെ യക്ഷികള് മുത്തശ്ശി വൃദ്ധ സദനത്തിലേക്കിറങ്ങിപ്പോയ അന്നുതന്നെ പാലയിലാണിയായി സ്വയം ശിക്ഷിച്ചില്ലാതെയായത് അന്നത്തെ ബാല്യങ്ങള്‍ പലതും ഇന്നും അറിയാത്തതോ/ അങ്ങനെ നടിക്കുന്നതോ എന്തോ..? 'എന്റെ ഗ്രാമത്തിലെ യക്ഷിക്കഥ' കഥയാവാന്‍ ഇനിയും പണി എടുക്കണം, ശ്രമത്തിനഭിനന്ദനം.
ReplyDeleteനല്ലോണം വായിക്കുക കുറച്ച് മാത്രം എഴുതുക. ആശംസകള്‍.!
എന്റെ വായനയില്‍ സ്വയം വായിപ്പിക്കുന്ന ഒന്ന് രണ്ടു മൂന്നെന്ന് തീരുന്ന ഏതാനും എഴുത്തുകള്‍ മാത്രമേ കണ്ടൊള്ളൂ... മറ്റുള്ളവയില്‍ ചിലത് മാത്രം നാം വായിക്കുന്നതും മറ്റു ചിലത് പാതിയില്‍ അവസാനിപ്പിക്കുന്നതും മറ്റു ചിലത് തുടക്കത്തിലെ മടുപ്പിക്കുന്നതുമാണ്.
ReplyDeleteഒരു മാഗസിന് എന്ന നിലക്ക് കൂടുതല്‍ ശക്തമായ ഇടപെടല്‍ തിരഞ്ഞെടുപ്പില്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതുപോലെത്തന്നെ, എഴുത്താളുകള് എഴുത്തില്‍ പുതിയ വഴികള്‍ തുറക്കേണ്ടിയിരിക്കുന്നു.
ഇത്രയും സമയമെടുത്ത് ഓണ്‍ലൈനില്‍ ഇരുന്നു എണ്പതില്പരം പേജില്‍ നിന്ന് തന്റെ ഒന്നോ രണ്ടോ മൂന്നോ പേജ് വായിക്കുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. വായിക്കുന്ന ആള്‍ക്ക് വേറെയും അവസരങ്ങള്‍ ഇവിടത്തന്നെ ഉണ്ടെന്നും അയാള്‍ക്ക് ഏത് നിമിഷവും തന്റെ എഴുത്തിനെ ഉപേക്ഷിച്ചു പോകാമെന്നും എഴുത്താളുകള് ഉറക്കെ മനസ്സിലാക്കണം.
അത്രയും തന്നെ ശക്തമായി മാഗസിന് ടീമും അത് മനസ്സിലാക്കണം. ഇത്രയും ശ്രമകരമായ ഒരു കാര്യം നടത്തിക്കൊണ്ടുപോകുമ്പോള്‍ അതിനനുസരിച്ചുള്ള ഒരു റിസള്‍ട്ട് ഉണ്ടാകണം. ഇന്ന് ഓണ്‍ലൈന്‍ വായനാമുറികള്‍ ധാരാളമുണ്ടെന്നിരിക്കെ ഒരു വിരല്ദൂരമകലെ ഏതൊരാള്‍ക്കും അതൊക്കെയും പ്രാപ്യമെന്നിരിക്കെ പ്രത്യേകിച്ചും തിരഞ്ഞെടുക്കുന്ന സൃഷ്ടികളില്‍ കൂടുതല്‍ നല്ല വായന ഉറപ്പാക്കുന്നത് മാഗസിന്റെ നല്ല പോക്കിന് ഗുണം ചെയ്യുമെന്ന് സ്നേഹം പറയുന്നു.
എല്ലാ എഴുത്താളുകള്‍ക്കും പിന്നെ മഴവില്ലിനും സ്നേഹാശംസകള്‍.!
ഒരൊന്നൊന്നര വായന ആയിപ്പോയി നാമൂസേ...!
ReplyDeleteതിരക്കു പിടിച്ച പ്രവാസ ജീവിതത്തിന്റെ ഊഷരതയില്‍ നിന്നും ലഭിക്കുന്ന ഇടവേളകളില്‍ എഴുതുവാനും വായിക്കുവാനും സമയം ലഭിക്കാതെയിരുന്നിട്ടു കൂടി എന്നെപ്പോലെയുള്ളവര്‍ എഴുതുവാനും വായിക്കുവാനും സമയം കണ്ടെത്തുന്നത് മാതൃഭാഷയോടുള്ള സ്നേഹം ഒന്നുകൊണ്ടുമാത്രമാണ് .ബ്ലോഗെഴുത്തുകാരുടെ കൃതികള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ അവ വായിക്കുന്നവര്‍ ഏതാനും പേര് മാത്രമാണ് .പക്ഷെ ഓണ്‍ലൈന്‍ മാഗസിനുകളില്‍ കൃതികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവ അനേകം പേര് വായിക്കുന്നു .നല്ല വായനാസുഖം നല്കുന്ന കൃതികള്‍ പേജുകളുടെ എണ്ണം കൂടിയാലും അവ പ്രസിദ്ധീകരിക്കണം എന്നാണ് എന്റെ അഭിപ്രായം .പ്രശസ്തരായ ബ്ലോഗ് എഴുത്തുകാര്‍ പോലും ഇപ്പോള്‍ തന്റെ കൃതികള്‍ മഴവില്ല് മാഗസിനില്‍ പ്രസിദ്ധീകരിച്ചു കാണുവാന്‍ വളരെയധികം ആഗ്രഹിക്കുന്നു എന്നതാണ് വാസ്ഥവം ഈ നിലവാരത്തിലേക്ക് മഴവില്ല് മഗസിനിനെ എത്തിക്കുവാന്‍ പ്രയത്നിച്ച മഴവില്ല് മാഗസിനിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുവരെ എത്രകണ്ട് പ്രശംസിച്ചാലും അത് അതികമാകില്ല .മഴവില്ല് മാഗസിനിന്റെ പന്ത്രണ്ടാം ലക്കത്തില്‍ ഈ എളിയവന്റെ കഥ പ്രസിദ്ധീകരിച്ചതില്‍ എനിക്കുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ രേഖപ്പെടുത്തുന്നു .എഴുത്തിലെ തെറ്റു കുറ്റങ്ങളും പോരായ്മകളും അര്ഹതയുള്ളവന് ചൂണ്ടി കാട്ടേണ്ടതാണ് അത് ആ എഴുത്തു കാരന്റെ തുടര്‍ന്നുള്ള എഴുത്തിന് മുതല്‍ കൂട്ടാകുവാന്‍ വേണ്ടി മാത്രമാകണം അല്ലാതെ തളിര്‍ക്കുന്ന ചെടിയുടെ കൂമ്പ് നുള്ളി ആ ചെടിയെ ഉന്മൂലനം ചെയ്യുന്നത് പോലെയാവരുത് .എഴുതി തെളിയുവാന്‍ ഒരു ഇടം അതല്ലെ ബ്ലോഗ് എഴുത്തും ഇതര എഴുത്തുകളും .പ്രോത്സാഹനം അതാണ് എഴുത്തുകാരന്റെ ആത്മബലം മഴവില്ല് മാസികയ്ക്കും മാസികയിലെ എഴുത്തുകാര്‍ക്കും അഭിനന്ദനങ്ങള്‍ നന്മ നിറഞ്ഞ ആശംസകള്‍
ReplyDeleteഎല്ലാ രീതിയിലും മികച്ച ഒരു മാസിക സമ്മാനിച്ച ടീം മഴവില്ലിനു ആശംസകള്‍..
ReplyDeleteശ്രീ റഷീദ് തൊഴിയൂര്‍ പരിചയപ്പെടുത്തിയ മഴവില്ല് മനൊഹരം..
ReplyDeleteഎഴുത്തിന്റെ ലോകം..ആശംസകള്‍
@ശ്രീ. റഷീദ് തൊഴിയൂര്‍ .. കഥ വായിച്ചു..!
നന്മ നിറഞ്ഞ ഒരു പഴയകാലം ഓര്‍മ്മവന്നു..പുതുമയോടെ അവതരിപ്പിച്ചു..
അഭിവാദ്യങ്ങള്‍ ..
റോസിലി ജോയിയുടെ ഭൂമിയുടെ അവകാശികള്‍ .. നന്നയിരിക്കുന്നു..
പിന്നെ കുബൂസിന്റെ ഇന്റെര്‍വ്യൂ..ഹ്ഹ് നൈശ്..!
ഇനിയുള്ള അഭിപ്രായം വായിച്ചിട്ട്..
അഖിലലോക എഴുത്തുകാര്‍ക്ക് അഭിവാദ്യങ്ങള്‍
നല്ല സൃഷ്ടികള്‍....ഇഷ്ടംപോലെ വായിക്കുവാന്‍ ഉണ്ട്...മഴവില്ലിനും എഴുത്തുകാര്‍ക്കും ആശംസകള്‍...
ReplyDeleteനസീമയുടെ നിലവിളക്കു കത്തുന്നതും കാത്ത്, അബ്ബാസിന്റെ അഭിമുഖവും, ഫിലിപ്പിന്റെ ബ്ലോഗെഴുത്തിന്റെ നിബന്ധനകളും വളരെയേറെഇഷ്ടപ്പെട്ടു.....ഒപ്പം എല്ലാ എഴുത്തുകാര്‍ക്കും ആശംസകള്‍.....
ReplyDeleteAjumon George,
ReplyDeleteഎൻറെ കുറിപ്പ് പ്രയോജനപ്പെട്ടു
എന്നറിയാൻ കഴിഞ്ഞതിൽ
വളരെ സന്തോഷം :-)
നല്ല സൃഷ്ടികള്‍ അഭിനന്ദനങ്ങള്‍ PDF ഫയല്‍ ആകി അപ് ലോഡ് ചെയ്തിട്ടും ഈ ഫോണ്ട് മിസ്സിംഗ് വരുന്നത് എന്ത് കൊണ്ടാണ് കര് വ് ചെയ്ത് അപ് ലോഡ് ചെയ്താല്‍ ഈ ഫോണ്ട് മിസ്സിംഗ് ഒഴിവാകും എന്ന് തോന്നുന്നു.
ReplyDelete